We use cookies to personalise content and ads, to provide social media features and to analyse our traffic. Read more…
കടമ്പൂര്24/7

കടമ്പൂര്24/7

Kadambur, Kannur, 670663, India

Get Directions

+91 73565 30996

Work hours Add information
About ഒരു കടമ്പൂർകാരൻ കടമ്പൂർകാർക്ക് വേണ്ടി ഉണ്ടാക്കിയ പേജ്
കടമ്പൂര്24/7 cover
Description ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
തൊട്ടടുത്തുള്ള ഒരികര, കോട്ടൂര്, കണ്ണാടിച്ചാല്‍, ആടൂര് ദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു റവന്യൂവില്ലേജ് രൂപീകരിക്കുന്നതുവരെ കടമ്പൂര്‍ എന്നത് ഒരു ചെറിയ ദേശത്തിന്റെ പേരു മാത്രമായിരുന്നു. ഈ പ്രദേശത്തെ ഏതാനും കാവുകള്‍ മാത്രമാണ് പഴയകാല ചരിത്രത്തെ സംബന്ധിച്ച ചെറിയ സൂചനകളെങ്കിലും തരുന്നത്. കണ്ടല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട കടമ്പ് ചെടികളുടെ സാന്നിധ്യം കൊണ്ടാകാം ഈ പ്രദേശത്തിനു കടമ്പൂര്‍ എന്ന പേരു കൈവന്നത്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കടമ്പൂര്‍. ഇത് പഴയ ചിറക്കല്‍ താലൂക്കിന്റെ ഭാഗമായിരുന്നു. ആദ്യകാലത്ത് ഇവിടെ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും വളരെ പ്രബലമായിരുന്നു. ഭൂസ്വത്തിന്റെ അവകാശികള്‍ നമ്പൂതിരിമാരോ നമ്പ്യാര്‍മാരോ ആയിരുന്നു. വെള്ളൂരില്ലം, മുല്ലപ്പള്ളി ഇല്ലം, അരയത്ത്, ആയില്ല്യത്ത്, കടയപ്രത്ത് എന്നിവരായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്ത് മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. നമ്പൂതിരി, നമ്പ്യാര്‍, തിയ്യര്‍, വാണിയര്‍, മലയര്‍, ചാലിയര്‍, വണ്ണാന്‍, വളഞ്ചിയര്‍ (നാവൂതീയര്‍), കാവുതീയര്‍, കണിയര്‍, പുള്ളുവര്‍, പുലയര്‍, ആശാരി, തട്ടാന്‍, കൊല്ലന്‍, കുശവന്‍, വെളുത്തേടത്ത് നായര്‍, ഊരാളി നായര്‍, ചെട്ടിനായര്‍ എന്നീ വിവിധ സമുദായങ്ങള്‍ പണ്ടുമുതല്‍ തന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. വിദ്യാഭ്യാസം പ്രചരിക്കുകയും ജനകീയ മുന്നറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായാണ് ജാതി വ്യവസ്ഥ ക്ഷയിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ വിദ്യാഭ്യാസ പരിശ്രമങ്ങള്‍ ഈ പ്രദേശത്ത് ആരംഭിച്ചിരുന്നു. ഗുരുക്കള്‍ എന്ന് വിളിച്ചുപോന്ന നാട്ടാശാന്‍മാരായിരുന്നു മിക്കയിടങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നത്. അമരം, കാവ്യം, രൂപം, സംഖ്യാക്രിയകള്‍ എന്നിവയായിരുന്നു അക്കാലത്തെ പാഠ്യവിഷയങ്ങള്‍. പഠിക്കുവാന്‍ താളിയോലഗ്രന്ഥങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കാടാച്ചിറയിലെ നൈറ്റ് സ്ക്കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന എ.കെ.ജി ഈ പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാടാച്ചിറയിലെയും ആടൂരിലെയും കള്ളുഷാപ്പ് പിക്കറ്റ് ചെയ്തപ്പോള്‍ ഷാപ്പുടമകളുടെ ഭാഗത്തുനിന്നു കയ്യേറ്റമുണ്ടായിട്ടുണ്ട്. സ്വാതന്ത്യസമരസേനാനിയായിരുന്ന കെ.എ.കേരളീയന്റെ ജന്മഗേഹം കാടാച്ചിറ