We use cookies to personalise content and ads, to provide social media features and to analyse our traffic. Read more…
Sunday
13
MAY

Kerala Engineering Entrance (KEE-2018)

10:00
16:30

Get Directions

Category
#var:page_name# cover

കേരളാ എഞ്ചിനീയറിംഗ് എൻട്രൻസ് 2018

ഓൺലൈൻ ആയി അപേക്ഷിക്കാം .
അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളാ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മന്റ് അസോസിയേഷനിലെ അംഗങ്ങളായ കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജു കളിൽ 2018-19 വർഷത്തിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടുവാൻ യോഗ്യതത കൽപ്പിക്കുന്ന കേരളാ എഞ്ചിനീയറിംഗ് എൻട്രൻസ് (KEE 2018) ലേക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും മെയ് 13 നാണ് പരീക്ഷ നടത്തപ്പെടുന്നത്. എഞ്ചിനീയറിംഗ് മാനേജ്മന്റ് അസ്സ്സോസിയേഷന്റെ www.ksfecma.com എന്ന വെബ്സൈറ്റിൽ മെയ് രണ്ടു വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 250 രൂപയാണ് പരീക്ഷാ ഫീസ്. കേരളാ എൻട്രൻസ് കമ്മീഷൻ നടത്തുന്ന എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷക്കായി അപേക്ഷിക്കാൻ പറ്റാത്തവർക്കും അല്ലാത്തവർക്കും ഈ വർഷം എഞ്ചിനീറിങ്ങിന് ചേരുവാൻ ഒരു അവസരം കൂടിയാണിത്.

നിലവിലെ സംസ്ഥാന സർക്കാർ തീരുമാനമനുസരിച്ച് കേരളത്തിൽ എഞ്ചിനീറിങ്ങിന് മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടുവാൻ KEAM, KEE, JEE 2018 എന്നീ പരീക്ഷകളിൽ ഏതിലെങ്കിലും നിർബന്ധമായും യോഗ്യത നേടിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി 0484-27075669, 947746000 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.